ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
നാട്ടുരാജ്യമായ വേണാടിന്റെ ഭാഗമായിരുന്ന ഈ ദേശത്ത് വന്നുചേര്‍ന്ന തമിഴ് ബ്രാഹ്മണ വിഭാഗങ്ങളുടെ തമിഴ് സംസ്ക്കാരവും തെങ്ങുകൃഷിക്കായി സിലോണില്‍ നിന്നു വന്നവരുടെ സിംഹള സംസ്ക്കാരവും ചേര്‍ന്ന ഒരു സമ്മിശ്ര സംസ്ക്കാരമാണ് ഇവിടെ നിലനില്‍ക്കുന്നത്. കാളിദാസ ഗ്രന്ഥശാല, മഹാത്മാഗാന്ധി റിക്രിയേഷന്‍ ക്ലബ്, ജവഹര്‍ സ്മാരക ഗ്രന്ഥശാല, ശ്രീനാരായണ വിലാസം വായനശാല തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങള്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നു. ഇവയില്‍ കാലപ്പഴക്കം കൊണ്ടും പുസ്തക ശേഖരത്തിന്റെ വൈപുല്യം കൊണ്ടും കാളിദാസ ഗ്രന്ഥശാലയാണ് മുമ്പില്‍ നില്‍ക്കുന്നത്. ഏകദേശം 8000-ത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയാണിത്. കേരളത്തില്‍ നൃത്ത സംബന്ധിയായി ഇന്നു നിലവിലുള്ള ഏക പ്രസിദ്ധീകരണമായ നൃത്യകലാരംഗം ഈ പഞ്ചായത്തില്‍ നിന്നാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. കേരളത്തില്‍ പ്രൊഫഷണല്‍ നാടക സംഘത്തിന് തുടക്കം കുറിക്കുന്നത് കടയ്ക്കാവൂരില്‍ നിന്നാണ്.
കൂടുതൽ വായിക്കുക