പഞ്ചായത്ത്

ഒരു വശത്ത് വാമനപുരം നദിയും മറുഭാഗത്ത് അഞ്ചുതെങ്ങു കായലും മറ്റൊരു ഭാഗമായ പാലാംകോണം പ്രദേശത്ത് നിബിഡമായ വനവും ഉണ്ടായിരുന്നതിനാല്‍ കടക്കാന്‍ കഴിയാത്ത ഊര് “കടക്കിറതുക്ക് റൊമ്പ കഷ്ടമാന ഊര്” എന്ന പ്രയോഗത്തില്‍ നിന്നും കടയ്ക്കാവൂര്‍ എന്ന പേരു ലഭിച്ചു എന്നും പറയപ്പെടുന്നു. 1974-ലാണ് കടയ്ക്കാവൂര്‍ പഞ്ചായത്ത് ഇന്നത്തെ രൂപത്തില്‍ നിലവില്‍ വന്നത്. അതിനു മുമ്പ് അഞ്ചുതെങ്ങ് ആസ്ഥാനമായി കടയ്ക്കാവൂര്‍ വില്ലേജ് അഫിലിറ്റ് എന്ന പേരിലായിരുന്നു ഇതറിയപ്പെട്ടിരുന്നത്. പഞ്ചായത്തു വിഭജനത്തെ തുടര്‍ന്ന് അഞ്ചുതെങ്ങ് പ്രദേശം വിട്ടുപോകുകയും വക്കം പ്രദേശത്തിന്റെ കുറച്ചു ഭാഗങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് കടയ്ക്കാവൂര്‍ പഞ്ചായത്ത് രൂപികൃതമാവുകയും ചെയ്തു. മാച്ചത്ത് മുക്കിനു സമീപത്തുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു 14 വര്‍ഷത്തോളം പഞ്ചായത്തോഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അതിനുശേഷം ചാവടിമുക്കില്‍ പഞ്ചായത്ത് സ്വന്തമായി...

അഫ്സൽ മുഹമ്മദ്

പ്രസിഡൻ്റ്

ബീന രാജീവ്

വൈസ് പ്രസി‍ഡറ് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

യമുന സി എസ്

ചെയര്‍പേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജാസ്മി ജെ എം

ചെയര്‍പേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ശ്രീലത എസ്

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ബിജുകുമാർ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല                                         : തിരുവനന്തപുരംബ്ളോക്ക്                                : ചിറയിന്‍കീഴ്വിസ്തീര്‍ണ്ണം                           : 10.39 ച.കി.മീവാര്‍ഡുകളുടെ എണ്ണം             : 16ജനസംഖ്യ                                :...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

നാട്ടുരാജ്യമായ വേണാടിന്‍റെ ഭാഗമായിരുന്ന ഈ ദേശത്ത് വന്നുചേര്‍ന്ന തമിഴ് ബ്രാഹ്മണ വിഭാഗങ്ങളുടെ തമിഴ് സംസ്ക്കാരവും തെങ്ങുകൃഷിക്കായി സിലോണില്‍ നിന്നു വന്നവരുടെ സിംഹള സംസ്ക്കാരവും ചേര്‍ന്ന ഒരു സമ്മിശ്ര സംസ്ക്കാരമാണ് ഇവിടെ നിലനില്‍ക്കുന്നത്. കാളിദാസ ഗ്രന്ഥശാല, മഹാത്മാഗാന്ധി റിക്രിയേഷന്‍ ക്ലബ്, ജവഹര്‍ സ്മാരക ഗ്രന്ഥശാല, ശ്രീനാരായണ വിലാസം വായനശാല തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങള്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നു. ഇവയില്‍ കാലപ്പഴക്കം കൊണ്ടും പുസ്തക ശേഖരത്തിന്റെ വൈപുല്യം കൊണ്ടും കാളിദാസ ഗ്രന്ഥശാലയാണ് മുമ്പില്‍ നില്‍ക്കുന്നത്. ഏകദേശം 8000-ത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയാണിത്. കേരളത്തില്‍ നൃത്ത സംബന്ധിയായി ഇന്നു നിലവിലുള്ള ഏക പ്രസിദ്ധീകരണമായ നൃത്യകലാരംഗം ഈ പഞ്ചായത്തില്‍ നിന്നാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. കേരളത്തില്‍ പ്രൊഫഷണല്‍ നാടക സംഘത്തിന് തുടക്കം കുറിക്കുന്നത് കടയ്ക്കാവൂരില്‍ നിന്നാണ്.

കൂടുതൽ വായിക്കുക